റോം ഭരിക്കാൻ മലയാളി തെരേസ പൂതൂരും

കൊച്ചി: റോം നഗരത്തിന്റെ ഭരണസമിതിയിൽ ഇനി മലയാളിയായ തെരേസ പുതൂർ കൂടിയുണ്ടാവും. കൊച്ചി സ്വദേശിയായ വക്കച്ചൻ ജോർജിന്റെ ഭാര്യയാണ് തെരേസ. റോമിൽ, തിരഞ്ഞെടുപ്പിലൂടെ ഒരു ഇന്ത്യൻ വനിത മുനിസിപ്പൽ കൗൺസിലിലെത്തുന്നത് ആദ്യമാണ്.

ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നു തെരേസ. ഇറ്റാലിയൻ സ്വദേശികൾക്ക് ബഹുഭൂരിപക്ഷമുള്ള മേഖലയിൽനിന്നാണ് തെരേസ തിരഞ്ഞെടുക്കപ്പെട്ടത് എന്ന് പാർട്ടിയുടെ നാഷണൽ കൗൺസിൽ അംഗമായ സിബി മാണി കുമാരമംഗലം പറഞ്ഞു.

35 വർഷം മുമ്പ് നഴ്‌സായി റോമിലെത്തിയ തെരേസ 15 വർഷമായി ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്. ആരോഗ്യരംഗത്തെ തെരേസയുടെ പ്രവർത്തനവും സാമൂഹിക ബന്ധങ്ങളും വിജയത്തിന് സഹായിച്ചു.

ഭർത്താവ് വക്കച്ചന്റെ സാമൂഹ്യ പ്രവർത്തന പരിചയവും ബന്ധങ്ങളും വിജയത്തിന് സഹായകമായെന്ന് തെരേസ പറയുന്നു. വെറോണിക്ക, ഡാനിയേൽ എന്നിവരാണ് ഇവരുടെ മക്കൾ. എല്ലാ അവധിക്കാലത്തും തെരേസയും കുടുംബവും കൊച്ചിയിൽ എത്താറുണ്ട്.

rome-municipal-council-teresa-puthoor

pathram:
Leave a Comment