ഇന്ധനവില വര്‍ധന; സംസ്ഥാനത്തിന് അധികമായി 201 കോടി രൂപ ലഭിച്ചെന്ന് ധനമന്ത്രി

ഇന്ധനവില വര്‍ധന വഴി നടപ്പുവര്‍ഷം സംസ്ഥാനത്തിന് അധികായി 201 കോടി രൂപ ലഭിച്ചെന്ന് ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ വ്യക്തമാക്കി. പെട്രോളില്‍ നിന്ന് 111.51 കോടിയും ഡീസലില്‍ നിന്ന് 91.34 കോടിയുമാണ് ലഭിച്ചത്.

അതേസമയം ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 102.97 കോടി അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. 2021 ഒക്ടോബറിലെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണത്തിനായി 753.16 കോടി രൂപയും അനുവദിച്ചു.

ആകെ 55.86 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി 856.13 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 49.31 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനും 6.55 ലക്ഷം പേര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ലഭിക്കും. ഒക്ടോബര്‍ 30 മുതലുള്ള തീയതികളിലാകും പെന്‍ഷന്‍ വിതരണം ചെയ്യുക.

Read also: 120 രൂപയ്ക്ക് പെട്രോൾ വാങ്ങാൻ പഠിപ്പിച്ച പ്രധാനമന്ത്രി

അതേസമയം പരിഷ്‌കരിച്ച പെന്‍ഷന്റെ കുടിശ്ശിക നല്‍കുന്നത് വൈകുമെന്ന് ധനമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. കുടിശ്ശികയിലെ രണ്ട് ഗഡുക്കളുടെ വിതരണമാണ് വൈകുക. ഓഗസ്റ്റ്, നവംബര്‍ മാസങ്ങിലെ ഗഡുക്കളാണ് ഇനി വിതരണം ചെയ്യാനുള്ളത്. ലോക്ക്ഡൗണും നികുതി നഷ്‌വും ജിഎസ്ടി വിഹിതം സമയബന്ധിതമായി ലഭിക്കാത്തതും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ട്.

Read also:വെറും ഒന്നര രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടുന്ന സ്ഥലം….

pathram:
Leave a Comment