വെറും ഒന്നര രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടുന്ന സ്ഥലം….

ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് 110 രൂപയോളം നൽകണം. പല സംസ്ഥാനത്തും പല വിലയാണ്. എന്നാൽ വെറും ഒന്നര രൂപ നൽകി ഒരു ലിറ്റർ പെട്രോൾ സ്വന്തമാക്കുന്ന രാജ്യങ്ങളുണ്ട് ലോകത്ത്. മറ്റ് ചില രാജ്യങ്ങളിലാകട്ടെ നാം നൽകുന്നതിന്റെ ഇരട്ടി തുക നൽകേണ്ടിയും വരും. ലോകത്ത് ഏറ്റവും വിലക്കുറവിൽ പെട്രോൾ കിട്ടുന്ന രാജ്യങ്ങളും, പെട്രോളിന് ഏറ്റവും കൂടുതൽ വിലയുള്ള രാജ്യങ്ങളും ഏതൊക്കെയാണെന്ന് നോക്കാം.

ലോകത്ത് പെട്രോളിന് ഏറ്റവും കൂടുതൽ വില ഹോങ് കോങ്ങിലാണ്. 2.56 ഡോളർ (192 രൂപ) നൽകണം ഒരു ലിറ്റർ പെട്രോളിന്. തൊട്ട് പിന്നാലെ വരുന്ന രാജ്യം നെതർലൻഡ്‌സ് ആണ്. 2.18 ഡോളറാണ് ഇവിടെ വില. ഏകദേശം 163 രൂപ. മൂന്നാം സ്ഥാനത്ത് 2.14 ഡോളറാണ്. 160 രൂപ വരും ഇത്. നോർവേ, ഡെൻമാർക്ക്, ഇസ്രായേൽ, ഗ്രീസ്, ഫിൻലൻഡ്, ഐസ്‌ലൻഡ് എന്നിവിടങ്ങളിലും പെട്രോളിന് പൊള്ളുന്ന വിലയാണ്.

ഒരു പാക്കറ്റ് തീപ്പെട്ടിയുടെ വിലയ്ക്ക് പെട്രോൾ ലഭിക്കുന്ന രാജ്യങ്ങളുണ്ട്. വെനസ്വേലയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 0.02 ഡോളറാണ്. വെറും 1.50 രൂപ !

ഇറാനിൽ 00.6 ഡോളർ, അതായത് 4.51 രൂപയാണ് പെട്രോൾ വില. സിറിയയിൽ വെറും 0.23 ഡോളർ, കൃത്യമായി പറഞ്ഞാൽ 17 രൂപ നൽകിയാൽ മതി ഒരു ലിറ്റർ പെട്രോളിന്.

അംഗോള, അൽജീരിയ, കുവൈറ്റ്, നൈജീരിയ, തുർകെമിനിസ്താൻ, ഖസാകിസ്താൻ, എത്യോപിയ എന്നിവിടങ്ങളിലും പെട്രോൾ വില 0.50 ഡോളറിലും കുറവാണ്. അതായത് 37 രൂപയിൽ കൂടില്ലെന്ന് ചുരുക്കം.

pathram:
Related Post
Leave a Comment