ടിപിആർ ഉയർന്നു തന്നെ ; ആശങ്ക ; നിയന്ത്രണം കടുപ്പിച്ചേക്കും

തിരുവനന്തപുരം : ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ ഓൺലൈനായി അവലോകന യോഗം ചേർന്നേക്കും.

ടിപിആർ ശനിയാഴ്ച 86 ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കായ 17.73% എത്തിയിരുന്നു. ഇന്നലെ 16.41 ആയി. എന്നാൽ പൂർണമായും അടച്ചുകൊണ്ടുള്ള ഒരു നിലപാട് സ്വീകരിക്കാൻ ഇടയില്ല. ടിപിആർ കൂടുതലുള്ള ജില്ലകളിൽ നിയന്ത്രണം കർശനമാക്കുന്നതിനുള്ള സാധ്യതകളാകും പരിഗണിക്കുക.

രാജ്യത്തു കോവിഡ് കേസുകളിൽ നേരിയ കുറവുള്ളപ്പോഴാണു സംസ്ഥാനത്ത് ടിപിആർ കൂടുന്നത്. സംസ്ഥാനത്താകെ 4,85,017 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 26,586 പേർ ആശുപത്രികളിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7