കോട്ടയം: കോട്ടയം ചന്തക്കടവിലെ ഒരു വാടക വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ ഗുണ്ടാ ആക്രമണം. പത്തിലേറെ വരുന്ന ഗുണ്ടാ സംഘമാണ് വീട്ടില്‍ അതിക്രമിച്ചുകയറി താമസക്കാരെ ആക്രമിച്ചത്. വീട്ടിലുണ്ടായിരുന്ന രണ്ട് ഏറ്റുമാനൂര്‍ സ്വദേശികള്‍ക്ക് വെട്ടേറ്റു. ഇവിടെ മറ്റൊരു സ്ത്രീയും പുരുഷനും താമസിച്ചിരുന്നു. ഇവര്‍ക്ക് പരിക്കില്ല.
വയനാട് സ്വദേശി വാടകയ്ക്ക് എടുത്ത വീടാണിതെന്ന് പറയപ്പെടുന്നു. എന്നാല്‍ അയാള്‍ ഇവിടെ താമസിക്കുന്നില്ല. കരാര്‍ ജോലിക്ക് വരുന്നവരാണ് താമസിച്ചിരുന്നതെന്നാണ് സൂചന. ഇവര്‍ക്ക് ഭക്ഷണം വയ്ക്കാനെത്തിയതാണ് സ്ത്രീയെന്നും പറയപ്പെടുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചു. ഡി.വൈ.എസ്.പിയു