24 മണിക്കൂറിനിടെ രാജ്യത്ത് 3.23 ലക്ഷം കോവിഡ് രോഗികള്‍; 2771 മരണം, ആകെ കോവിഡ് മരണം 1,97,894 ആയി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. തുടര്‍ച്ചയായ ആറാം ദിവസവും രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,23,144 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2771 പേര്‍ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 1,97,894 ആയി വര്‍ധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തുടനീളം 1,76,36,307(1.76കോടി) പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കോവിഡ് കേസുകളില്‍ 47.67 ശതമാനവും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടകം, കേരളം, ഡല്‍ഹി എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മരണനിരക്കിലും മഹാരാഷ്ട്രയാണ് മുന്നില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 524 പേര്‍ മരിച്ചു. തൊട്ടുപിന്നിലുള്ള ഡല്‍ഹിയില്‍ 380 മരണവും റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,827 പേര്‍ രോഗമുക്തരായി. ഇതുവരെ 1,45,56,209 (1.45കോടി) പേരാണ് കോവിഡ് മുക്തരായത്. നിലവില്‍ 28,82,204 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

14,52,71,186 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്തുടനീളം 28,09,79,877 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ ദിവസം മാത്രം 16,58,700 സാമ്പിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു

pathram:
Leave a Comment