ആരോഗ്യ മേഖലയിലെ സാധ്യതകള്‍ കോവിഡ് വിപുലമാക്കിയെന്ന് ഹര്‍ഷ വര്‍ദ്ധന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ സാധ്യതകള്‍ കോവിഡ് വിപുലമാക്കിയെന്ന് കേന്ദ്ര മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. രാജ്യം പ്രതിസന്ധിയെ അവസരത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തിയെന്നും കോവിഡ് പ്രതിരോധത്തിലും വാക്സിനേഷനിലും ഇന്ത്യ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെ 188 ജില്ലകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള സാഹചര്യമൊരുങ്ങിക്കഴിഞ്ഞു. ഇത് ശുഭപ്രതീക്ഷയാണ്- ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.

ഒരു ലാബില്‍ നിന്ന് 2,500 ലാബുകളിലേക്ക് രാജ്യം കുതിച്ചു. സര്‍വ്വജനത്തിനും ആരോഗ്യം’ എന്ന ലക്ഷ്യം യഥാര്‍ത്ഥ്യമാക്കുന്നതിനുള്ള മാതൃക ഇന്ത്യയില്‍ രൂപപ്പെടുത്താന്‍ സാധിച്ചെന്നു വിശ്വസിക്കുന്നു. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടെ കൂട്ടായ പ്രവര്‍ത്തനം ലോകത്തിന് അനുകരിക്കാവുന്ന മാതൃകയാകും. രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന് അടുത്തമാസം തുടക്കമിടുമെന്നും ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചു.

pathram desk 2:
Leave a Comment