റണ്‍വേയിലെ പക്ഷിശല്യം തടയാന്‍ പുതു പദ്ധതി

ബംഗളൂരു: വിമാനത്താവള റണ്‍വേകളിലെ പക്ഷി ശല്യം തടയാന്‍ പുതിയ പദ്ധതിയുമായി അധികൃതര്‍. റണ്‍വേ സുരക്ഷിതമാക്കാന്‍ നായകളെ ഉപയോഗപ്പെടുത്താനാണ് എയര്‍പോര്‍ട്ട് അധികൃതരുടെ നീക്കം.

വിമാനങ്ങളുടെ സഞ്ചാരത്തിന് തടസം സൃഷ്ടിച്ച് റണ്‍വേകളില്‍ ചുറ്റിത്തിരിയുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും ശല്യം ഒഴിവാക്കാന്‍ മുഡ്‌ഹോള്‍ ഹൗണ്ട് എന്ന ഇനത്തില്‍പ്പെട്ട നായകളുടെ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്. കര്‍ണാടകയിലെ കനൈന്‍ ഇന്‍ഫൊര്‍മേഷന്‍ സെന്ററില്‍ നിന്ന് നാല് മുഡ്‌ഹോള്‍ ഹൗണ്ട് നായകളെ വ്യോമസേന വാങ്ങിയിട്ടുണ്ട്. ഈ ഇനത്തിലെ മൂന്നു നായകളെ കൂടി ആറു മാസത്തിനുള്ളില്‍ സേന ഏറ്റെടുക്കും.

പക്ഷികളെ തുരത്താന്‍ സമര്‍ത്ഥരാണ് മുഡ്ഹോള്‍ ഹൗണ്ടുകള്‍. ഏത് കാലാവസ്ഥയോടും അതിവേഗം ഇണങ്ങുകയും ചെയ്യും. കുറച്ചു പരിശീലനം കൊണ്ടു തന്നെ ദൗത്യത്തിന് സജ്ജമാകുന്നതും മുഡ്‌ഹോള്‍ ഹൗണ്ടുകളുടെ പ്രത്യേകതകളില്‍പ്പെടുന്നു. രാജ്യത്തെ മറ്റു സുരക്ഷാ സേനകള്‍ മുഡ്ഹോള്‍ ഹൗണ്ടുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

pathram desk 2:
Leave a Comment