കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012; ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്

തിരുവനന്തപുരം‍:കേരളത്തില് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍കോട് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലെ കോവിഡ് സാഹചര്യങ്ങൾ ചുവടെ.

ജില്ലയില്‍ 366 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 363 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 468 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5294 പേര്‍. വീടുകളില്‍ 3702 പേരും സ്ഥാപനങ്ങളില്‍ 1592 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5294 പേരാണ്. പുതിയതായി 236 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3273 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 411 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 300 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 236 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 110 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 13926 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 807 പേര്‍ വിദേശത്ത് നിന്നെത്തിയവരും 612 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 12506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 9857 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 126 ആയി. നിലവില്‍ 3943 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 2462 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. ജില്ലയില്‍ മൂന്ന് കോവിഡ് മരണം. ചെറുവത്തൂര്‍ പഞ്ചായത്തിലെ 63 വയസുള്ള അബ്ദുള്‍ റഹ്മാന്‍, ചെങ്കള പഞ്ചായത്തിലെ 74 വയസുള്ള അഹമ്മദ് ഹാജി, കു്‌നപള പഞ്ചായത്തിലെ 63 വയസുള്ള സോമന്‍ എന്നിവരുടെ മരണം കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചു.

pathram desk 1:
Leave a Comment