കോവിഡ് പരിശോധനയിൽ പിഴവ്: തലച്ചോറിലെ സ്രവം മൂക്കിലൂടെ പുറത്തുവന്നു

ന്യൂയോർക്ക് : കോവിഡ് പരിശോധനയ്ക്കിടെ സ്ത്രീയുടെ തലച്ചോറിൽനിന്നുള്ള സ്രവം മൂക്കിലൂടെ പുറത്തുവന്നു. മൂക്കിൽനിന്നു സ്വാബ് ശേഖരിക്കുന്നതിനിടെ നാൽപതുകാരിയുടെ തലച്ചോറിനു ക്ഷതമേറ്റതാണ് കാരണം. അണുബാധ മൂലം സ്ത്രീ ഗുരുതരാവസ്ഥയിലായി. മുമ്പ് ഈ സ്ത്രീ തലയോട്ടിയുമായി ബന്ധപ്പെട്ട രോഗത്തിന് ചികിത്സ തേടിയിരുന്നു.

സ്വാബ് ശേഖരിക്കുന്നതിൽ വന്ന പിഴവാണ് അപകടത്തിനു കാരണമെന്ന് ഒരു മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. തലയിൽ ശസ്ത്രക്രിയ ചെയ്തവരോ ചികിത്സ തേടിയവരോ വായിൽനിന്നു സ്വാബ് ശേഖരിക്കുന്നതാണ് നല്ലതെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്വാബ് ശേഖരിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജെഎഎംഎ ഒട്ടോലറിങ്കോളജി വകുപ്പിന്റെ തലവനായ ജെറെറ്റ് വാൽഷ് പറഞ്ഞു. സ്വാബ് ശേഖരിക്കുന്നവർക്ക് കൃത്യമായ പരിശീലനം ലഭ്യമാക്കണമെന്നും വളരെ ശ്രദ്ധിച്ചുമാത്രമേ സ്വാബ് ശേഖരിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

pathram desk 1:
Leave a Comment