രാജ്യത്തെ 24  മണിക്കൂറിനുള്ളിൽ രോഗം ബാധിച്ചത് 95,735 പേർക്ക്

രാജ്യത്തെ 24  മണിക്കൂറിനുള്ളിൽ രോഗം ബാധിച്ചത് 95,735 പേർക്ക്. ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് രേഖപ്പെടുത്തിയത്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44,65,863 ലേക്കെത്തി. ഇന്നലെ മാത്രം 1172 കൊവിഡ് ബാധിതരാണ് രാജ്യത്ത് മരിച്ചത്.

ഇതോടെആകെ മരണം 75062 ആയി. 919018 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3471783 പേർ രോഗമുക്തി നേടി. 77.74 ശതമാനമാണ് രോഗമുക്തി നിരക്കെന്നും കേന്ദ്രസർക്കാർ അറിയിച്ചു

pathram desk 1:
Leave a Comment