വായ്പകള്‍ക്കുളള മോറട്ടോറിയം നാളെ അവസാനിക്കും; ഇനി എന്ത്…?

കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കായി പ്രഖ്യാപിച്ച വായ്പകള്‍ക്കുളള മോറട്ടോറിയം നാളെ അവസാനിക്കും. മോറോട്ടോറിയം നീട്ടണമെന്നും പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ മറ്റന്നാള്‍ സുപ്രീംകോടതി പരിഗണിക്കും.

ആദ്യം മൂന്ന് മാസത്തേക്കും പിന്നീട് വീണ്ടും മൂന്ന് മാസത്തേക്കുമായി പ്രഖ്യാപിച്ച വായ്പകള്‍ക്കുളള മോറട്ടോറിയം നീട്ടണമെന്ന് ആര്‍ബിഐയോട് സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മോറട്ടോറിയം നീട്ടാന്‍ സാധ്യതയില്ല. സെപ്തംബര്‍ ഒന്നു മുതല്‍ വായ്പകളുടെ തിരിച്ചടവ് തുടങ്ങേണ്ടി വരും. എന്നാല്‍ ഡിസംബര്‍ വരെ മോറട്ടോറിയം നീട്ടണമെന്നും മോറട്ടോറിയം കാലയളവില്‍ പലിശയും കൂട്ടുപലിശയും ഈടാക്കാനുളള നീക്കം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ മറ്റന്നാള്‍ സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ കോടതിയെ നിലപാട് അറിയിക്കും.

മോറട്ടോറിയം തിരഞ്ഞെടുത്തര്‍ക്ക് അധികമായി ആറ് ഗഡുക്കളും അതിന്‍റെ പലിശയും അടയ്ക്കേണ്ടി വരും. പുതിയ പ്രതിമാസ തിരിച്ചടവ് തുകയും , തിരിച്ചടവ് തുടങ്ങാനുളള നടപടിക്രമങ്ങളും ബാങ്കില്‍ നിന്ന് ഉപഭോക്താക്കളെ അറിയിക്കും.

pathram:
Leave a Comment