കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കൊവിഡ്

കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി ഇബ്രാഹിമി(63)നാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പത്തനംതിട്ടയില്‍ ഇലന്തൂര്‍ സ്വദേശി അലക്സാണ്ടര്‍ ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 76 വയസായിരുന്നു. അര്‍ബുദ ബാധിതനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് കൊവിഡ് മരണം സ്ഥിരീകരിച്ചത്. കാട്ടാക്കട സ്വദേശി രത്നകുമാര്‍ ആണ് മരിച്ചത്. 41 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇദ്ദേഹത്തിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

കോഴിക്കോട് മരിച്ചത് മലപ്പുറം മഞ്ചേരി സ്വദേശി ഹംസ(63)ആണ്. കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

pathram:
Leave a Comment