സുശാന്തിന്റെ മരണം പുറംലോകം അറിയും മുമ്പേ മഹേഷ് ഭട്ടിന്റെ സഹായിയുടെ കുറിപ്പ്; സ്ക്രീൻഷോട്ട് വൈറൽ

സമൂഹമാധ്യമങ്ങളിൽ വൈറലായി മഹേഷ് ഭട്ടിന്റെ അസോസിയേറ്റ് ആയ സുഹ്രിദയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ സ്ക്രീൻ ഷോട്ട്. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കുറിപ്പ്. നടന്റെ ഔദ്യോഗികമായി പുറം ലോകം അറിയുന്നതിന് മുമ്പ് മരണത്തെക്കുറിച്ച് എഴുതിയ സുഹ്രിദ കുറിപ്പ് പങ്കുവച്ചിരിക്കുന്നത് ജൂൺ14 രാവിലെ 11.08ഓടെയാണ്.

റിയ ചക്രബർത്തിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റ് സംസാര വിഷയമായതോടെ നീക്കം ചെയ്തിരുന്നു. മാത്രമല്ല ഫേസ്ബുക്ക് പ്രൊഫൈൽ തന്നെ സുഹ്രിദ ലോക്ക് ചെയ്തു. വൈറലായിരിക്കുന്ന സുഹൃദയുടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ വലിയ സംശയങ്ങളാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.

സുശാന്തിന്റെ ബെഡ്റൂം വാതിൽ തുറക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത് എങ്ങനെയാണ്? അദ്ദേഹം മരിച്ചോ ഇല്ലയോ എന്ന് അറിയുന്നതിന് മുമ്പ് എങ്ങനെയാണ് ഇങ്ങനെയൊരു പോസ്റ്റ്? തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്.

സുശാന്തിന്റെ മരണത്തെ കുറിച്ച് പറയുന്ന പോസ്റ്റിൽ അദ്ദേഹം വിഷാദരോഗത്തിന് അടിമയാണെന്നും അവകാശപ്പെട്ടിട്ടുണ്ട്. സുശാന്തിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുന്നതിന് മുമ്പ് എങ്ങനെയാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതാൻ കഴിഞ്ഞതെന്നാണ് ആരാധകർ ചോദിക്കുന്നത്. ജൂൺ 14നാണ് ഉച്ചയ്ക്ക് ബാന്ദ്രയിലെ വീട്ടിൽ സുശാന്ത് സിങ്ങിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സുഹ്രിദയുടെ കുറിപ്പ് ഇങ്ങനെ: പ്രിയപ്പെട്ട റിയാ, ലോകം മുഴുവൻ സുശാന്ത് സിങ് രജ്പുത്തിനെ കുറിച്ച് ദുഃഖിക്കുകയും അനുശോചനം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ, ഞാൻ നിങ്ങളുടെ കൂടെ ഉറച്ചു നിൽക്കുന്നു. അവനെ കൂടെ നിർത്താൻ ശ്രമിക്കുന്നതിനുള്ള നിങ്ങളുടെ അസാധ്യമായ പരിശ്രമങ്ങൾക്ക് നിശബ്ദ കാഴ്ചക്കാരനായിരുന്നതിനാൽ … ഈ രാജ്യത്തെ ഒരു അമ്മയും പൗരനും എന്ന നിലയിൽ എന്റെ ധാർമ്മിക കടമയാണ്, ഒരിക്കൽ കൂടി പറയുകയാണ് ക്ലിനിക്കൽ വിഷാദം എന്നത് മെഡിക്കൽ സയൻസിന് ഒരു മഹാദുരന്തമാണ് പരിഹാരമോ ഉത്തരമോ ഇല്ല. ‘-കുറിപ്പിൽ പറയുന്നു.

റിയ പലപ്പോഴും ഓഫീസിലേക്ക് ഓടി വന്ന് ഭട്ടിനോട് കൗൺസിലിംഗ് ആവശ്യപ്പെടുന്നതും അദ്ദേഹത്തോട് ഫോണിൽ സംസാരിക്കുന്നതും ഒക്കെ താൻ കണ്ടിട്ടുണ്ടെന്നും സുഹൃദ പറയുന്നു. സർ അത് കണ്ടു, അതുകൊണ്ടാണ് പർവീൻ ബാബിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് മാസ്റ്റർ യുജി തന്ന വാക്കുകൾ പങ്കുവച്ചത്, മാറി നടക്കുക അല്ലെങ്കിൽ ഇത് നിങ്ങളെ ഒപ്പം കൊണ്ടുപോകും.’– പോസ്റ്റിൽ വ്യക്തമാക്കുന്നു.

‘നീ നിന്റെ എല്ലാം നൽകി, സ്ത്രീയെന്ന നിലയിൽ ചെയ്യാവുന്നതെല്ലാം ചെയ്തു. സ്നേഹം എന്റെ ജിലേബിക്ക്. ശക്തയായി തുടരൂ.’–ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ബിജെപി രാജ്യസഭ എംപിയായ സുബ്രഹ്മണ്യൻ സ്വാമി ഒരു അൺവെരിഫൈഡ് അക്കൗണ്ടിൽ നിന്നുള്ള ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തിരുന്നു. ഈ അക്കൗണ്ടിൽ നിന്നാണ് സുഹൃദയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പുറത്തുവിട്ടിരുന്നത്.

pathram desk 1:
Related Post
Leave a Comment