ഇതാണെന്റെ വര്‍ക്ക് ഫ്രം ഹോം, അടിപൊളി ഐ ലുക്കുമായി മമ്മൂക്ക, കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഞായറാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ചിത്രമേത് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാവൂ. മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ താരമിട്ട രണ്ട് ചിത്രങ്ങൾ ചർച്ചയാവാൻ അധികസമയമൊന്നും വേണ്ടിവന്നില്ല.

താടി വെച്ച് സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് മമ്മൂട്ടി. ആരാധകർക്കൊപ്പം തന്നെ യുവ ചലച്ചിത്ര താരങ്ങളും മെഗാസ്റ്റാറിന്റെ പോസ്റ്റിന് കമന്റുകളുമായെത്തി. ഇനീപ്പോ നമ്മൾ നിൽക്കണോ പോകണോ എന്നായിരുന്നു ഷറഫുദ്ദീന്റെ കമന്റ്. ചുള്ളൻ മമ്മൂക്കയെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം.

കോവിഡ് കാലത്തിന് ശേഷം സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്ന യുവതാരത്തിന്റെ സെൽഫിയാണിതെന്നാണ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് അനൂപ് മേനോൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

ആസിഫ് അലി, അനൂപ് മേനോൻ , ടോവിനോ തോമസ്, ജയസൂര്യ രജിഷ വിജയൻ, അനു സിതാര, പാർവതി നായർ തുടങ്ങിയവരും താരത്തിന് കയ്യടികളുമായെത്തി.

pathram desk 1:
Leave a Comment