രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേര്‍ക്ക് കൂടി കോവിഡ്; 944 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി. ഒറ്റ ദിവസത്തിനിടെ 944 പേര്‍ കൂടി രോഗം ബാധിച്ചു മരിച്ചു. ആകെ മരണം 49,980, ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 6,77,444 പേര്‍ ചികിത്സയിലാണ്. ഇതുവരെ 18,62,258 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ 5,84,754 കേസുകളും തമിഴ്‌നാട്ടില്‍ 3,32,105 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ ഇതുവരെ 2,81,817 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 2,19,926 കേസുകളും ഡല്‍ഹിയില്‍ 1,51,928 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ 1,50,061 പേര്‍ക്കും ബംഗാളില്‍ 1,13,432 പേര്‍ക്കുമാണ് രോഗം.

pathram:
Related Post
Leave a Comment