ബഹ്‌റൈനില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

മനാമ: ബഹ്‌റൈനില്‍ ശനിയാഴ്ച രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹാജിയത്തിലെ ഒരു ഗാരേജില്‍ ശനിയാഴ്ച രാവിലെ അബോധാവസ്ഥയില്‍ അഞ്ചു പേരെ കണ്ടെത്തിയതില്‍ രണ്ടു പേരാണ് മരിച്ചത്. തൃശൂര്‍ ചെന്ത്രാപ്പിന്നി വെളുമ്പത് അശോകന്റെ മകന്‍ റെജീബ് (39), വെളുമ്പത് സരസന്റെ മകന്‍ ജില്‍സു (31) എന്നിവരാണ് മരിച്ചത്.

മറ്റു രണ്ടുപേര്‍ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളെ പ്രാഥമികശുശ്രൂഷക്കു ശേഷം വിട്ടയച്ചു. ഗാരേജ് തുറക്കാത്തതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇവരെ താമസസ്ഥലത്തു അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

pathram:
Related Post
Leave a Comment