രാജ്യത്ത് 61,537 പുതിയ കോവിഡ് രോഗികള്‍; 933 മരണം

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,537 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായി രണ്ടാം ദിവസമാണ് 60,000 ത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,88,612 ആയി.

24 മണിക്കൂറിനുള്ളിൽ 933 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടർന്ന് രാജ്യത്തെ ആകെ മരണം 42,518 ആയി വർധിച്ചു. 2.04 ആണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

pathram desk 1:
Related Post
Leave a Comment