കോവിഡ് സഹായധനം കൊണ്ട് ലംബോര്‍ഗിനി വാങ്ങിയ യുവാവ് അറസ്റ്റില്‍

കോവിഡ് സഹായമായി ലഭിച്ച തുകകൊണ്ട് ലംബോർഗിനി സ്പോർട്സ് കാർ ഉൾപ്പെടെയുള്ള ആഡംബര വസ്തുക്കൾ വാങ്ങിയ യുവാവ് അറസ്റ്റിൽ. ഫ്ലോറിഡ സ്വദേശിയായ ഡേവിഡ് ഹൈൻസാണ് അറസ്റ്റിലായത്. വായ്പ നൽകുന്ന സ്ഥാപനത്തിന് തെറ്റായ പ്രസ്താവനകൾ നടത്തി, ബാങ്ക് തട്ടിപ്പ്, നിയമവിരുദ്ധമായ വരുമാനത്തിൽ ഇടപാടുകളിൽ ഏർപ്പെട്ടു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഡേവിഡ് ഹൈൻസിനെ അറസ്റ്റു ചെയ്തത്.

കോവിഡ് പ്രതിസന്ധിയിലായ ചെറുകിട ബിസിനസ്സുകളെ സഹായിക്കുന്ന പേ ചെക്ക് പരിരക്ഷണ പരിപാടി (പിപിപി)യിൽനിന്ന് ഡേവിഡ് ഹൈൻസ് വായ്പയ്ക്കായി അപേക്ഷ നൽകി. 70 തൊഴിലാളികളുമായി നാലു ബിസിനസ്സുകൾ നടത്തുന്നുണ്ടെന്നും, പ്രതിമാസ ശമ്പളച്ചെലവ് 4 മില്യൺ യുഎസ് ഡോളറാണെന്നും കാണിച്ചാണ് വായ്പാ അപേക്ഷ നൽകിയത്. മൂന്നു തവണയായി 3,984,557 യുഎസ് ഡോളർ ഡേവിഡിന് വായ്പ നൽകി.

ഇതിനു ശേഷവും വായ്പയ്ക്കായി അപേക്ഷ അയക്കുന്നത് ഡേവിഡ് തുടർന്നു. അധികൃതർ നടത്തിയ അന്വേഷണത്തിൽ പണം ആഡംബര കാര്യങ്ങൾക്കായി ചെലവഴിക്കുന്നത് കണ്ടെത്തുകയായിരുന്നു. കിട്ടിയ പണവുമായി ലംബോർഗിനി കാർ ഉൾപ്പെടെ ആഡംബര സാധനങ്ങള്‍ വാങ്ങിയതായി തെളിഞ്ഞു.

follow us: PATHRAM ONLINE LATEST NEWS

ENGLISH SUMMERY: latest-news-florida-man-uses-coronavirus-aid-money-to-buy-lamborghini-and-other-luxury-goods

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...