സ്വര്‍ണം കടത്തുന്ന വിവരം അറിയിക്കുന്നവര്‍ക്ക്‌ ലഭിക്കുക ഒരു കിലോയ്ക്ക് ഒന്നര ലക്ഷം രൂപ

: വിമാനത്താവളങ്ങള്‍ വഴി നടത്തുന്ന കള്ളക്കടത്തിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കിലോയ്ക്ക് ഒന്നരലക്ഷം രൂപയാണ് കസ്റ്റംസ് പാരിതോഷികമായി നല്‍കാറ്. രഹസ്യവിവരങ്ങള്‍ നല്‍കുന്നവരില്‍ ഭൂരിഭാഗംപേരും കസ്റ്റംസില്‍നിന്നുള്ള പാരിതോഷികം വാങ്ങാനെത്തുന്നില്ല.

രഹസ്യവിവരം നല്‍കുന്ന വ്യക്തികളുടെ വിവരം പുറത്താകുമെന്ന ഭയവും സ്വര്‍ണക്കടത്ത് മാഫിയാസംഘങ്ങള്‍ തിരിച്ചറിയാനുള്ള സാധ്യതയും കണക്കിലെടുത്താണ് പലരും രംഗത്ത് എത്താത്തത്. അതേപോലെ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള മത്സരം കാരണം ചില വിവരങ്ങള്‍ ഒറ്റിക്കൊടുക്കുന്നത്. പാരിതോഷികമല്ല ലക്ഷ്യമെന്നതിനാല്‍ അവരും രംഗത്ത് എത്തില്ല. എന്നാല്‍ സ്ഥിരമായി പാരിതോഷികം കൈപ്പറ്റുന്ന ചിലരുണ്ട്. ഇവര്‍ ഉദ്യോഗസ്ഥരുമായുണ്ടാക്കുന്ന ധാരണപ്രകാരമാണ് വിവരങ്ങള്‍ കൈമാറുന്നത്.

ഈ ഉദ്യോഗസ്ഥന് സ്ഥലംമാറ്റമുണ്ടായാല്‍ ഇന്‍ഫോര്‍മര്‍ താല്‍പര്യമറിയിക്കുകയാണെങ്കില്‍ മാത്രം വിശ്വസ്തരായ മറ്റേതെങ്കിലും ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തിക്കൊടുക്കും. ഇന്നലെ കരിപ്പൂര്‍ വിമാനത്തവളത്തില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയിലായതില്‍ ഒരാളെ വിദേശത്തുനിന്നും രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.

വിമാനത്തവളത്തിലെ കസ്റ്റംസിന് പുറമെ, കസ്റ്റംസ് പ്രിവന്റീവും, ഡി.ആര്‍.ഐക്കും ഇത്തരത്തില്‍ സ്ഥിരം വിവരങ്ങള്‍ െകെമാറുന്ന ആളുകളുണ്ട്. വിവരം നല്‍കുന്ന വ്യക്തിയെ പിടികൂടുന്നതോടെ പാരിതോഷികത്തിന്റെ 50 ശതമാനം തുക ദിവസങ്ങള്‍ക്കുള്ളില്‍ കസ്റ്റംസ് നല്‍കണമെന്നാണ് ചട്ടം. പണമായിതന്നെയാണ് പാരിതോഷികം കൈമാറല്‍. ഇത്തരത്തില്‍ വിവരങ്ങള്‍ അറിയിക്കുന്നവരുടെ വിശദാംശങ്ങള്‍ ഒന്നും ശേഖരിച്ച് വെക്കില്ല. പണം നല്‍കുന്നത് കസ്റ്റംസ് കമ്മീഷണര്‍ റാങ്കിലുള്ള ഒരാള്‍ ആയിരിക്കും.

അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് സ്വര്‍ണം പിടിക്കുന്നതെങ്കില്‍ പരമാവധി 20 ലക്ഷം രൂപ പാരിതോഷികം ലഭിക്കും. ഇത് അന്വഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം വീതിച്ചുനല്‍കും. എന്നാല്‍ ക്ലാസ് എ യില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികത്തിന് അര്‍ഹതയുണ്ടകില്ല. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ജിദ്ദയില്‍നിന്നും ദോഹയില്‍നിന്നും എത്തിയ രണ്ടുപേരില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.

ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം കുറുമ്പലക്കോട് സ്വദേശി മുഹമ്മദില്‍നിന്ന് വാതിലിന്റെ ലോക്കില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച 840 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കരിപ്പൂരില്‍ എത്തിയ ദോഹയില്‍ നിന്നെ ത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട് സ്വദേശി മുഹമ്മദ് ഹനീഫയില്‍ നിന്നും 440 ഗ്രാം സ്വര്‍ണവും പിടികൂടി . ഇയാള്‍ മലദ്വാരത്തിന് അകത്തു സ്വര്‍ണ്ണം വെച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത് . രണ്ടുപേരില്‍ നിന്നായി 1.2 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

pathram:
Related Post
Leave a Comment