ഏറ്റുമാനൂരില്‍ സ്ഥിതി രൂക്ഷം: പച്ചക്കറി മാർക്കറ്റിലെ 50 പേർക്ക് പരിശോധിച്ചതിൽ 33 പേർക്കും കോവിഡ്‌

കോട്ടയം: ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ 33 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്. പേരൂര്‍ റോഡിലുള്ള പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ആശങ്ക ഉയരുന്ന റിപ്പോര്‍ട്ട് വന്നത്. ഇവിടെ 50 പേരുടെ ആന്റിജന്‍ പരിശോധനയാണ് നടത്തിയത്. കഴിഞ്ഞയാഴ്ച ഇവിടെ നിന്നും പച്ചക്കറിയുമായി കിടങ്ങൂരിലേക്ക് പോയ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

നേരത്തെ മത്സ്യമാര്‍ക്കറ്റില്‍ പോസിറ്റീവ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഏറ്റുമാനൂരിലെ മാര്‍ക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരുന്നു. ഇന്ന് ഇവ തുറന്നുപ്രവര്‍ത്തിക്കാന്‍ വ്യാപാരി വ്യവസായി സംഘടനകള്‍ തീരുമാനിച്ചതിനു പിന്നാലെയാണ് കൊവിഡ് വ്യാപന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ചങ്ങനാശേരി മാര്‍ക്കറ്റില്‍ 80 ഓളം പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. വൈക്കം കോലോത്തുംകടവ് മത്സ്യമാര്‍ക്കറ്റിലും ടി.വിപുരം മേഖലയിലും നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരത്ത് എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

pathram desk 1:
Leave a Comment