ചികിത്സ കിട്ടാതെ മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

എറണാകുളം: ആലുവാ ജില്ലാ ആശുപത്രിക്ക് മുമ്പിൽ ചികിത്സ കിട്ടാതെ രോഗി ആംബുലൻസിൽ കിടന്ന് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

പുളിഞ്ചുവട്ടിലെ ഫ്ലാറ്റിലുള്ള സെക്യൂരിറ്റി ജീവനക്കാരൻ വിജയനാണ് മരിച്ചത്.

pathram desk 1:
Leave a Comment