പത്തനംതിട്ട ജില്ലയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ; ഉറവിടം വ്യക്തമല്ല

പത്തനംതിട്ട: ജില്ലയില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലയാലപ്പുഴ സി ഐക്കും തിരുവല്ല പുളിക്കീഴ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമാണ് രോഗം. ഇരുവര്‍ക്കും എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന് വ്യക്തമല്ല.

രണ്ട് ഉദ്യോഗസ്ഥരും സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരായത് കൊണ്ട് തന്നെ ഇവരുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥരോട് സ്റ്റേഷനില്‍ എത്തിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി. തുടര്‍ച്ചയായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ജില്ലയില്‍ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.

FOLLOW US PATHRAM ONLINE

pathram:
Leave a Comment