എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

എറണാകുളം: ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച 80 പേരില്‍ 75 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുപേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ജില്ലയില്‍ രണ്ടാഴ്ചക്കിടെ 656 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്.

ആലുവ, കീഴ്മാട് ക്ലസ്റ്ററുകളില്‍ രോഗവ്യാപനം വര്‍ധിക്കുകയാണ്. ആലുവ ക്ലസ്റ്ററില്‍ നിന്ന് 12 പേര്‍ക്കും കീഴ്മാട് 29 പേര്‍ക്കും ചെല്ലാനത് നാലു പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ക്ലസ്റ്ററുകളുടെ സമീപ പ്രദേശങ്ങളില്‍ രോഗം വ്യാപിക്കുന്നതും ആശങ്കയ്ക്ക് കാരണമാകുന്നു. ചുണങ്ങംവേലി, ഏലൂര്‍ എന്നീ പ്രദേശങ്ങളിലും സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയുടെ എണ്ണം കൂടുതലാണ്. ഇന്ന് എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നാലു ദിവസത്തിനിടെ ജില്ലയില്‍ കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം
25 ആയി.

pathram desk 1:
Leave a Comment