സൂര്യന്റെ ക്ലോസ് അപ് ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

സൂര്യന്റെ ക്ലോസ് അപ് ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ. യൂറോപ്യന്‍ സ്‌പേസ് അസോസിയേഷനും നാസയും സംയുക്തമായി വിക്ഷേപിച്ച ഓര്‍ബിറ്റര്‍ കഴിഞ്ഞ മാസം എടുത്ത ചിത്രങ്ങളാണു പുറത്തുവിട്ടത്. സൗരമണ്ഡലത്തില്‍ സംഭവിക്കുന്ന ചെറുവിസ്‌ഫോടനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ചിത്രങ്ങളില്‍ നിന്നു ശാസ്ത്രജ്ഞര്‍ക്കു ലഭിച്ചു. ക്യാംപ് ഫയറുകള്‍ എന്നാണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്.

സൂര്യന്റെ ഏറ്റവും പുറത്തുള്ള അന്തരീക്ഷഭാഗമായ കൊറോണയ്ക്ക് സൂര്യഗോളത്തിലെക്കാള്‍ ഊഷ്മാവുണ്ട്. ഈ പ്രതിഭാസത്തിന്റെ രഹസ്യം ഇന്നും ശാസ്ത്രലോകത്തിന് അജ്ഞാതമാണ്. കൊറോണയുടെ ഈ സവിശേഷത സംബന്ധിച്ച ധാരണ ലഭിക്കാന്‍ ക്യാംപ് ഫയറുകളെക്കുറിച്ചുള്ള പഠനം സഹായകമാകുമെന്നാണു പ്രതീക്ഷ.

സൂര്യനില്‍നിന്ന് 77 ദശലക്ഷം കിലോമീറ്റര്‍ അകലെ (സൂര്യനും ഭൂമിക്കും ഇടയിലുള്ള ദൂരത്തിന്റെ ഏകദേശം പകുതി) നിന്നാണ് ഓര്‍ബിറ്റര്‍ ചിത്രങ്ങളെടുത്തത്.

follow us pathramonline

pathram:
Related Post
Leave a Comment