ഇങ്ങനെയൊരു വേദന വന്നാല്‍ ശ്രദ്ധിക്കുമോ…? ഇല്ല… അതാണു ഈ കോവിഡിന്റെ സ്വഭാവം’ കോവിഡ് സ്ഥിരീകരിച്ച യുവാവവ് പറയുന്നു

രോഗ ലക്ഷണമില്ലാതെയും കോവിഡ് വരാം എന്ന് നേരത്തെ തന്നെ ആരോഗ്യരംഗത്തുള്ളവര്‍ പറഞ്ഞിട്ടുള്ളതാണ്. കോവിഡ് സ്ഥിരീകരിച്ച യുവാവവ് പറയുന്നു ഉറുമ്പുകടിക്കുന്നതു പോലെ വളരെ നേരിയ വേദന അനുഭവപ്പെട്ടാല്‍ പോലും വല്ലാത്ത പേടി തോന്നും. കോവിഡ് പിടിപെടാതെ നമ്മളൊക്കെ വീട്ടിലാണെങ്കില്‍ ഇങ്ങനെയൊരു വേദന വന്നാല്‍ ശ്രദ്ധിക്കുമോ…? ഇല്ല. അതാണു ഈ കോവിഡിന്റെ സ്വഭാവം’ – കോവിഡ് സ്ഥിരീകരിച്ചെങ്കിലും രോഗലക്ഷണങ്ങളൊന്നുമില്ലാതെ വാളകത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ കഴിയുന്ന കിഴക്കേ കല്ലട സ്വദേശിയായ മുപ്പത്തഞ്ചുകാരന്‍ പറയുമ്പോള്‍, ഓര്‍ക്കുക: കോവിഡ് നമ്മുടെ മനോനിലയെ തന്നെ ബാധിച്ചേക്കാം. ‘ വളരെ നേരിയ കാര്യങ്ങള്‍ പോലും വലിയ മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്നതാണ് കോവിഡ്കാലത്തെ ആശുപത്രിവാസം.

വിദേശത്തു നിന്ന് എത്തുമ്പോഴും സാംപിള്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചപ്പോഴും ഒരുവിധ ലക്ഷണങ്ങളും ഇല്ലായിരുന്നു. ഇപ്പോഴും അതേ അവസ്ഥയാണ്. ഒപ്പമുണ്ടായിരുന്നവര്‍ പരിശോധന ഫലം നെഗറ്റീവായതോടെ വീടകളിലേക്ക് മടങ്ങി. ഒന്നു പേടിക്കാനില്ല. രോഗം വന്നാല്‍ അതിനെ നേരിടുകയാണ് വേണ്ടത്…’ – ആഫ്രിക്കയില്‍ നിന്നും കഴിഞ്ഞ മാസം അവസാനം നാട്ടില്‍ എത്തിയ അഞ്ചാലുംമൂട് പനയം സ്വദേശിയായ നാല്‍പത്തിയൊന്‍പതുകാരന്‍ പറയുന്നു. കശുവണ്ടി സംഭരണത്തിനായി അഫ്രിക്കയിലായിരുന്നപ്പോഴാണ് കോവിഡ് പൊട്ടിപ്പുറപ്പെടുന്നത്. രോഗം ഉണ്ടെങ്കിലും അവിടെ കാര്യമായി ആളുകളെ ബാധിക്കുന്നില്ല. മറ്റു 4 പേര്‍ക്കൊപ്പം വീട് വാടകയ്ക്ക് എടുത്താണ് താമസിച്ചിരുന്നത്.

വന്ദേഭാരത് മിഷനില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തി വീട്ടില്‍ ക്വാറന്റീനിലായിരുന്നു. വിമാനത്തില്‍ അടുത്തിരുന്ന ആള്‍ക്ക് കോവിഡ് പോസീറ്റീവായതോടെ സാംപിള്‍ പരിശോധിച്ചു. രോഗം സ്ഥിരീകരിച്ചെങ്കിലും ഒരു ലക്ഷണങ്ങളും ഇല്ല. ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ സാധാരണ നിലയില്‍ ഇവിടെ കഴിയുകയാണ്”– അദ്ദേഹം പറഞ്ഞു. വാര്‍ഡില്‍ ഒന്നര മീറ്ററോളം അകലത്തിലാണ് കട്ടിലുകള്‍. മിക്കതിലും ആള്‍ക്കാര്‍ ഉണ്ട്. ഒഴിഞ്ഞു കിടക്കുന്ന കിടക്കയില്‍ ചിലപ്പോള്‍ അര്‍ധരാത്രിയിലും മറ്റുമാണ് രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത ‘രോഗികള്‍’ എത്തുന്നത്’ ദിവസവും രാവിലെ ശരീര ഊഷ്മാവ്, രക്തസമ്മര്‍ദം, നാഡിമിടിപ്പ് എന്നിവ പരിശോധിക്കും.

ഏതെങ്കിലും തരത്തിലെ അസ്വസ്ഥത ഉണ്ടോയെന്ന് ചോദിച്ചറിയും. മിക്കപ്പോഴും വൈറ്റമിന്‍ ഗുളികകള്‍ നല്‍കും. കൗണ്‍സലിങ് ആവശ്യമുണ്ടെങ്കില്‍ അതിനുള്ള ടെലിഫോണ്‍ നമ്പര്‍ എഴുതി വച്ചിട്ടുണ്ട്. ദോശ, ഇഡ്ഡലി, അപ്പം എന്നിവയില്‍ ഏതെങ്കിലും ഒന്നായിരിക്കും പ്രഭാത ഭക്ഷണം. ചിലപ്പോള്‍ മുട്ടക്കറിയായിരിക്കും. ഇതിനൊപ്പം ചായയും ഉണ്ടാകും. ഉച്ചയ്ക്ക് അവിയലും തോരനും മീന്‍ കറിയും ഉള്‍പ്പെടെ ഊണും രാത്രിയില്‍ ചപ്പാത്തിയും. വൈകിട്ട് ചായയും ലഘുഭക്ഷണവും എത്തും. നല്ല ഭക്ഷണ ക്രമമാണെങ്കിലും കിട്ടാന്‍ വൈകുമെന്നതാണ് ഏക പ്രശ്‌നം.
കടപ്പാട് മനോരമ

pathram:
Related Post
Leave a Comment