ശ്വാസ തടസം അനുഭവപ്പെട്ടു;0 ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി

ബോളിവുഡ് താരം ഐശ്വര്യ റായിയെയും മകൾ ആരാധ്യ ബച്ചനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടർന്നാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് താരത്തിനും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിനെ തുടർന്ന് ഹോം ക്വാറന്റീനിലായിരുന്ന താരത്തെ ഇന്ന് രാത്രിയോടെയാണ് മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഐശ്വര്യ റായിയുടെ ഭർ്ത്താവ് അഭിഷേക് ബച്ചനും ഭർതൃപിതാവ് അമിതാഭ് ബച്ചനും അതേ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലാണ്.

ബച്ചൻ കുടുംബത്തിൽ അമിതാഭ് ബച്ചനാണ് ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ അഭിഷേക് ബച്ചനും ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന് കൊവിഡ് നെഗറ്റീവാണ്.

pathram desk 1:
Related Post
Leave a Comment