പാലക്കാട് ജില്ലയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 25 പേര്‍ക്ക് കോവിഡ്

പാലക്കാട്: ജില്ലയില്‍ ഇന്ന്(ജൂലൈ 16) ഒരു കുടുംബത്തിലെ അംഗങ്ങളും കുമരംപുത്തൂര്‍ സ്വദേശികളുമായ ഒരു വയസ്സുകാരനും നാല് വയസ്സുകാരായ രണ്ട് പേര്‍ക്കും ഉള്‍പ്പെടെ 25 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.സൗദിയില്‍ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും. കൂടാതെ ജില്ലയില്‍ ഇന്ന് 72 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*സൗദി13*
കുഴല്‍മന്ദം സ്വദേശി (46 പുരുഷന്‍)

ചിറ്റൂര്‍ തത്തമംഗലം സ്വദേശികളായ രണ്ടുപേര്‍ (37,34 പുരുഷന്‍)

കോട്ടോപാടം സ്വദേശി (41 പുരുഷന്‍)

കുമരംപുത്തൂര്‍ സ്വദേശികളായ ഗര്‍ഭിണിയും (27) മകനും (4) ഇവരുടെ തന്നെ കുടുംബാംഗങ്ങളായ രണ്ടു സഹോദരന്മാരും (1,4)

ശ്രീകൃഷ്ണപുരം സ്വദേശി (33 പുരുഷന്‍)

തെങ്കര സ്വദേശികള്‍ (31,32 പുരുഷന്മാര്‍)

തച്ചനാട്ടുകര സ്വദേശി (45 പുരുഷന്‍)

റിയാദില്‍ നിന്നും വന്ന കാഞ്ഞിരപ്പുഴ സ്വദേശി (40 പുരുഷന്‍)

*തമിഴ്‌നാട്5*
കോയമ്പത്തൂരില്‍ നിന്നും വന്ന പെരുവമ്പ് സ്വദേശി (27 പുരുഷന്‍)

ചെന്നൈയില്‍ നിന്നും വന്ന കുമരംപുത്തൂര്‍ സ്വദേശിയായ ഗര്‍ഭിണി (33)

ചെന്നൈയില്‍ നിന്നും വന്ന ശ്രീകൃഷ്ണപുരം സ്വദേശികളായ ദമ്പതികള്‍ (40 സ്ത്രീ, 47 പുരുഷന്‍)

ചെന്നൈയില്‍ നിന്നും വന്ന ശ്രീകൃഷ്ണപുരം സ്വദേശി (59 പുരുഷന്‍)

*മഹാരാഷ്ട്ര1*
മുംബൈയില്‍ നിന്നും വന്ന നെന്മാറ സ്വദേശി (29 പുരുഷന്‍)

*തെലുങ്കാന1*
ഹൈദരാബാദില്‍ നിന്നും വന്ന ചിറ്റൂര്‍ സ്വദേശി (30 പുരുഷന്‍)

*ദുബായ്1*
കുമരംപുത്തൂര്‍ സ്വദേശി (56 പുരുഷന്‍)

*കുവൈത്ത്1*
കോട്ടോപ്പാടം സ്വദേശി (24 പുരുഷന്‍)

*ഖത്തര്‍1*
ഓങ്ങല്ലൂര്‍ സ്വദേശി (22 പുരുഷന്‍)

*വെസ്റ്റ് ബംഗാള്‍1*
കാഞ്ഞിരപ്പുഴ സ്വദേശി (29 പുരുഷന്‍)

*കര്‍ണാടക1*
ബാംഗ്ലൂരില്‍ നിന്നും വന്ന തരൂര്‍ സ്വദേശി (30 പുരുഷന്‍)

കൂടാതെ ജാര്‍ഖണ്ഡില്‍ നിന്നും വന്ന് എലപ്പുള്ളി ലേബര്‍ ക്യാമ്പില്‍ കഴിയവേ ജൂലൈ ഒമ്പതിന് രോഗം സ്ഥിരീകരിച്ച 11 അതിഥി തൊഴിലാളികളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ 14 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ ഏഴു പേരുടെ ഫലം നെഗറ്റീവ് ആയി ഇന്ന് ലഭ്യമായിട്ടുണ്ട്. ബാക്കി ഏഴുപേരുടെ ഫലം നെഗറ്റീവ് ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

വെസ്റ്റ് ബംഗാളില്‍ നിന്നും വന്ന് പെരുമാട്ടി ക്യാമ്പില്‍ കഴിയവേ രോഗം സ്ഥിരീകരിച്ച 17 അതിഥി തൊഴിലാളികളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ 43 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ എട്ടു പേരുടെ ഫലം നെഗറ്റീവ് ആയി ഇന്ന് ലഭ്യമായിട്ടുണ്ട്. ബാക്കി 35 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 217 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ട് പേര്‍ മലപ്പുറത്തും രണ്ടുപേര്‍ ഇടുക്കിയിലും മൂന്നു പേര്‍ എറണാകുളത്തും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.

follow us pathramonline

pathram:
Leave a Comment