സ്വര്‍ണക്കടത്ത്: ധനമന്ത്രിയുടെ ഓഫീസും സംശയനിഴലിലേക്ക്

കൊച്ചി : സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സംശയ നിഴലില്‍ നില്‍ക്കുന്ന ഐ.ടി. സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ധനമന്ത്രിയുടെ ഓഫീസും സംശയനിഴലിലേക്കു നീങ്ങും.

സ്വപ്ന സുരേഷിന്റെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ധനകാര്യ അഡീഷണല്‍ സെക്രട്ടറി അന്വേഷിക്കുമ്പോള്‍ സര്‍ക്കാരിന് അധികബാധ്യത വരുത്തിവച്ച നിയമനങ്ങള്‍ക്കു പിന്നില്‍ തോമസ് ഐസക്കിന്റെ ഓഫീസിനുള്ള പങ്ക് പുറത്തുവരും. ഐ.ടി. വകുപ്പില്‍ പുതിയ നിയമനങ്ങള്‍ വേണ്ടെന്ന സര്‍ക്കാരിന്റെ ഉന്നതാധികാര സമിതിയുടെ തീരുമാനം എങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നതായിരിക്കും പ്രധാന അന്വേഷണ വിഷയം. കോടികള്‍ അധികബാധ്യത വരുത്തുന്ന നിയമനങ്ങളാണ് വകുപ്പില്‍ നടന്നത്.

കെ.എസ്.ഇ.ബിയുമായി സഹകരിച്ചു നടപ്പാക്കാന്‍ ഒരുങ്ങിയ കെ ഫോണ്‍ പദ്ധതി സംശയനിഴലിലായതും ധനവകുപ്പിനെ പ്രതിരോധത്തിലാക്കും. വിമര്‍ശനവിധേയമായ സ്പ്രിങ്ളര്‍ ഇടപാടും ബെവ്കോ ആപ് കരാറുമെല്ലാം ധനവകുപ്പും ഐ.ടി. ഉന്നതരും ഒരുപോലെ കൈയാളിയ വിഷയങ്ങളാണ്.
സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ 34 തസ്തികകള്‍ സൃഷ്ടിച്ചതു ദുരൂഹമായി തുടരുകയാണ്. ഇതില്‍ 16 എണ്ണം സ്ഥിരംനിയമനങ്ങളാണ്.

FOLLOW US pathramonline

pathram:
Related Post
Leave a Comment