799 രൂപയുടെ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്തു; ഉടന്‍തന്നെ യുവതിക്ക് നഷ്ടമായത് 50000 രൂപ

തൃശൂര്‍: വമ്പിച്ച ഓഫര്‍ കണ്ട് ഓണ്‍ലൈനില്‍ ഫോണ്‍ ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 50000 രൂപ. 10000 രൂപ വിലയുള്ള സ്മാര്‍ട്ട് ഫോണ്‍ കോവിഡ് കാലത്തുള്ള പ്രത്യേക വിലക്കിഴിവായി 799 രൂപയ്ക്ക് കിട്ടുമെന്നുള്ള പരസ്യം കണ്ടാണ് ഗുരുവായൂര്‍ സ്വദേശിനിയായ യുവതി ബുക്ക്‌ െചയ്തതത്. ഫെയ്‌സ്ബുക്കിലാണ് പരസ്യം കണ്ടത്.

പരസ്യത്തില്‍ ക്ലിക്ക് ചെയ്ത് എത്തിയത് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റിലായിരുന്നു. തുടര്‍ന്ന്, സാധാരണ പോലെ തന്നെ ഫോണ്‍ ബുക്ക്് ചെയ്ത് 799 രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്നു നല്‍കുകയും ചെയ്തു. എന്നല്‍, അക്കൗണ്ടില്‍ നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 50,000 രൂപ നഷ്ടപ്പെട്ടു. എടിഎം പിന്‍ നമ്പറോ, ഒടിപിയോ നല്‍കാതെ എങ്ങനെ പണം നഷ്ടപ്പെട്ടെന്നു മനസ്സിലാകാതെ ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിയത്.

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ് സൈറ്റുകളിലേതിനു സമാനമായ വ്യാജ വെബ്‌സൈറ്റുകളാണ് ഇവ. പരസ്യചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇവരുടെ താല്‍ക്കാലിക വെബ്‌സൈറ്റിലേക്ക് ഉപഭോക്താവ് എത്തിച്ചേരും. അങ്ങനെ ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തുന്നത്.

തട്ടിപ്പാണെന്ന് മനസ്സിലായതോടെ ഗുരുവായൂര്‍ പോലീസിനു പരാതി നല്‍കി. തൃശൂര്‍ സിറ്റി പോലീസ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജവെബ്‌സൈറ്റിന്റെ തട്ടിപ്പ് കണ്ടെത്തിയത്.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment