സൂര്യ വെബ് സീരീസില്‍ അഭിനയിക്കുന്നു

സൂര്യ വെബ് സീരീസില്‍ അഭിനയിക്കുന്നു എന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ മണിരത്‌നമാവും സീരീസ് നിര്‍മിക്കുക. നവരസ എന്ന് പേരിട്ടിരിക്കുന്ന സീരീസില്‍ വ്യത്യസ്തമായ 9 കഥകളാവും ഉണ്ടാവുക. 9 വ്യത്യസ്ത ആളുകളാവും സംവിധാനം ചെയ്യുന്ന സീരീ സിന്റെ ഒരു എപ്പിസോഡിലാവും സൂര്യ അഭിനയിക്കുക.

അരവിന്ദ് സ്വാമി, സിദ്ധാര്‍ത്ഥ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ സീരീസില്‍ വേഷമിടും. 180 എന്ന സിനിമ ഒരുക്കിയ ജയേന്ദ്ര പഞ്ചപകേശനാവും സൂര്യ അഭിനയിക്കുന്ന എപ്പിസോഡ് സംവിധാനം ചെയ്യുക. നിലവില്‍ സീരീസിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്.

അതേ സമയം, മുന്‍ എഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കറ്ററിയില്‍ ബോളിവുഡ് താരം ഷാരുഖ് ഖാനും, തമിഴ് താരം സൂര്യയും വേഷമിടുന്നു. നമ്പി നാരായണനായി വേഷമിടുന്നത് ആര്‍ മാധവന്‍ ആണ്. ആര്‍ മാധവനും പ്രജേഷ് സെന്നും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വര്‍ഗീസ് മൂലനാണ്.

റോക്കറ്ററിയില്‍ ഷാരുഖ് ഖാന്‍, സൂര്യ എന്നിവര്‍ ചേരുന്നത് സിനിമാ മേഖലയില്‍ പുതിയ ഉണര്‍വുണ്ടാക്കിയിരിക്കുകയാണ്. ഈ ചിത്രം കൂടാതെ അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിലും ഷാരൂഖ് വേഷമിടുന്നുണ്ട്. കൊവിഡ്- ലോക്ക്ഡൗണിന് ശേഷം ചിത്രത്തിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.

നമ്പി നാരായണിന്റെ 27 മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടത്തിലൂടെയാണ് ‘റോക്കറ്ററി’ കടന്നു പോകുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലായാണ് മാധവന്‍ എത്തുന്നത്.

FOLLOW US pathramonline

pathram:
Related Post
Leave a Comment