​ഗ്രീഷ്മയെ രക്ഷിക്കാൻ ആവനാഴിയിലെ അവസാന അമ്പുമെടുത്ത് പ്രയോ​ഗിച്ച് പ്രതിഭാ​ഗം… പ്രതിയെ മാനസാന്തരപ്പെടുത്തി പുനഃരധിവാസം ഉറപ്പാക്കാനുള്ള കടമ കൂടി സമൂഹത്തിനുണ്ട്, സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി… കിടപ്പുമുറിയിലെ ദൃശ്യങ്ങൾപോലും പകർത്തി… ഒരുസ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ചെയ്തത്… ഷാരോണുമായുള്ള ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ പലതവണ ശ്രമിച്ചു, പക്ഷെ ഷരോൺ തയാറായില്ല…

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ശിക്ഷയിൽ പരമാവധി ഇളവിനായി സകല അടവുമെടുത്ത് പ്രയോ​ഗിച്ച് പ്രതിഭാഗം. കേസിൽ വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദത്തെ എതിർത്ത പ്രതിഭാഗം, എങ്ങനെ വധശിക്ഷ നൽകാനാകുമെന്നും കേസിൽ സാഹചര്യത്തെളിവുകൾ മാത്രമേയുള്ളൂവെന്നും വാദിച്ചു. ഷാരോൺ വധക്കേസിലെ ശിക്ഷാവിധിക്ക് മുമ്പ് നടന്ന വാദത്തിലാണ് പ്രതിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്.

ഗ്രീഷ്മയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം പോലും ഷാരോൺ ഉണ്ടാക്കിയെന്നും ഷാരോണിന് സാമൂഹികവിരുദ്ധ പശ്ചാത്തലമുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. വിചാരണഘട്ടത്തിൽ ഗ്രീഷ്മ ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. ഷാരോണുമായുള്ള ബന്ധത്തിൽനിന്ന് രക്ഷപ്പെടാൻ ഗ്രീഷ്മ പലതവണ ശ്രമിച്ചു. പക്ഷേ, ബന്ധം ഉപേക്ഷിക്കാൻ ഷാരോൺ കൂട്ടാക്കിയില്ല. മാത്രമല്ല താനും ഗ്രീഷ്മയുമായുള്ള സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി. കിടപ്പുമുറിയിലെ ദൃശ്യങ്ങൾപോലും ഷാരോൺ പകർത്തി. ഒരു സ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ഷാരോൺ ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു.

കൂടാതെ ശിക്ഷയിൽ പരമാവധി ഇളവുവേണം. പ്രതിയെ മാനസാന്തരപ്പെടുത്തി പുനഃരധിവാസം ഉറപ്പാക്കാനുള്ള കടമ കൂടി സമൂഹത്തിനുണ്ടെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ ശിക്ഷാവിധിക്ക് മുമ്പുള്ള വാദം ആരംഭിച്ചത്. കേസിലെ ഒന്നാംപ്രതിയായ ഗ്രീഷ്മയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചു. തുടർന്ന് ഗ്രീഷ്മ കാര്യങ്ങൾ എഴുതിനൽകുകയും ചെയ്തു. ഗ്രീഷ്മയെ ചേംബറിനടുത്തേക്ക് വിളിപ്പിച്ച കോടതി, കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.

ഇനിയും പഠിക്കണമെന്നും ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്നുമായിരുന്നു ഗ്രീഷ്മ കോടതിയോട് പറഞ്ഞത്. 24 വയസേ പ്രായമുള്ളൂ. പ്രായം പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവുവേണം. ഇനിയും പഠിക്കണം. മാതാപിതാക്കൾക്ക് താൻ ഒരു മകളെയുള്ളു. തനിക്ക് മറ്റുക്രിമിനൽ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയിൽ പറഞ്ഞു. കൂടാതെ വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി. എന്നാല്ഡ പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
23 വയസ് മാത്രം പ്രായമുള്ള ചെക്കനെ പ്രണയത്തിന്റെ പേരിൽ കൊലപ്പെടുത്തിയ പ്രതിയുടെ വാദം ഇങ്ങനെ: തനിക്ക് 24 വയസ് മാത്രമേ പ്രായമുള്ളു, വീട്ടിലെ ഏക മകൾ, ഇനിയും പഠിക്കണം, മറ്റു ക്രിമിനൽ പശ്ചാത്തലമില്ല…, അപൂർവങ്ങളിൽ അപൂർവമായ കേസ്, ചെകുത്താന്റെ മനസ്, സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം- പ്രോസിക്യൂഷൻ

pathram desk 5:
Related Post
Leave a Comment