വിവാഹ വാഗ്ദാനം നല്‍കി പീഡനം; സഹസംവിധായകൻ അറസ്റ്റില്‍

കൊച്ചി: വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിനിമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. മലയാള സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന പള്ളുരുത്തി സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് വര്‍ഷത്തോളം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയാണെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് യുവാവ് പെണ്‍കുട്ടിയുമായി അടുപ്പത്തില്‍ ആകുന്നത്. ഇയാള്‍ പെണ്‍കുട്ടിയെ സാമ്പത്തികമായി ചൂഷണം ചെയ്തതായും പരാതിയില്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment