മഹാമാരിയില്‍നിന്ന് രക്ഷനേടാനാകാതെ മഹാരാഷ്ട്ര; ഇന്ന് 6,497 പുതിയ രോഗികള്‍; തൊട്ടുപിന്നാലെ തമിഴ്‌നാടും

മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,924 ആയി വര്‍ധിച്ചു. ഇന്ന് മാത്രം 193 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 10,482 ആയി.

നിലവില്‍ സംസ്ഥാനത്ത് 1,05,637 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 1,44,507 പേര്‍ രോഗമുക്തരായി. ഇന്ന് മാത്രം 4182 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 55.38 ശതമാനമായി ഉയര്‍ന്നു. 13,42,792 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. നിലവില്‍ 6,87,353 പേര്‍ വീടുകളിലും 41,660 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും കഴിയുന്നുണ്ട്.

തമിഴ്‌നാട്ടില്‍ ഇന്ന് 4,328 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേര്‍ കേരളത്തില്‍ നിന്ന് റോഡ് മാര്‍ഗം തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.42 ലക്ഷം കടന്നു. ഇന്ന് 66 പേര്‍ മരിച്ചതോടെ ആകെ കോവിഡ് മരണം 2.032 ആയി വര്‍ധിച്ചു.

92,567 പേര്‍ തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തരായി. ഇതില്‍ 3,035 പേര്‍ ഇന്ന് മാത്രം രോഗമുക്തരായവരാണ്. നിലവില്‍ 48,196 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുവരെ സംസ്ഥാനത്ത് 16,54,008 സാംപിളുകള്‍ പരിശോധിച്ചു.

FOLLOW US: pathram online

pathram:
Related Post
Leave a Comment