മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി ക്വാറന്റീന്‍ കേന്ദ്രത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

തിരൂര്‍ : മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസി ക്വാറന്റീന്‍ കേന്ദ്രത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. തിരൂര്‍ നഗരസഭയുടെ ഏഴൂര്‍ റോഡിലെ കോവിഡ് കെയര്‍ സെന്ററില്‍ കഴിഞ്ഞിരുന്ന, തെക്കന്‍ അന്നാര താണിക്കാട് സെയ്തലവി ഹാജിയുടെ മകന്‍ അന്‍വര്‍ (42) ആണ് മരിച്ചത്.

ഈ മാസം 18ന് നിശ്ചയിച്ച മകളുടെ വിവാഹത്തിനു ദുബായില്‍ നിന്ന് കഴിഞ്ഞ 30 ന് ആണ് അന്‍വര്‍ നാട്ടിലെത്തിയത്. നഗരസഭയുടെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഭക്ഷണവുമായി എത്തിയ വൊളന്റിയര്‍മാരാണ് ഇദ്ദേഹം ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഭാര്യ പര്‍വീണ്‍ ബാനു, മക്കള്‍: ഫഹ്മിദ, അനീന.

FOLLOW US: PATHRAM ONLINE

pathram:
Related Post
Leave a Comment