സ്വര്‍ണക്കടത്ത് കേസ്; റമീസിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; സ്വപ്നയേയും സന്ദീപിനേയും ഹാജരാക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ മലപ്പുറത്തുനിന്നും കസ്റ്റംസ് അറസ്റ്റു ചെയ്ത റമീസിനെ ഇന്ന് കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതിയില്‍ നിന്നിറങ്ങിയ റമീസ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല.

അതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്വപ്നയേയും സന്ദീപിനേയും ഹാജരാക്കാന്‍ എന്‍.ഐ.എ കോടതി നിര്‍ദേശിച്ചു. ഇരുവരുടെയും കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി നിര്‍ദേശം. പ്രതികളെ ഹാജരാക്കിയ ശേഷമേ അപേക്ഷ പരിഗണിക്കൂവെന്നും കൊച്ചി എന്‍.ഐ.എ കോടതി വ്യക്തമാക്കി. ഇന്നലെ റിമാന്‍ഡിലായ ഇരുവരും കൊവിഡ് നീരീക്ഷണ കേന്ദ്രങ്ങളിലാണ്.

FOLLOW US: PATHRAM ONLINE

pathram:
Related Post
Leave a Comment