സ്വര്‍ണ്ണക്കടത്ത് കേസ് ; ദിലീപ് രാഹുലനും പങ്ക്

തിരുവനന്തപുരം: നയതന്ത്ര ബന്ധം ദുരുപയോഗം ചെയ്ത് വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ എസ്.എന്‍.സി ലാവ്‌ലിന്‍ ഇടപാടിലെ ഇടനിലക്കാരന്‍ എന്ന നിലയില്‍ ആരോപണം നേരിട്ട ദിലീപ് രാഹുലനും പങ്കുണ്ടെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. ദിലീപ് രാഹുലന്‍ സ്വര്‍ണ്ണക്കടത്തില്‍ കാരിയര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം.

യു.എ.ഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായി യു.എ.ഇ ഭണാധികാരിക്കൊപ്പം വന്ന 35 അംഗ സംഘത്തില്‍ ദിലീപ് രാഹുലിനുമുണ്ടായിരുന്നു. ദിലീപ് എങ്ങനെയാണ് യു.എ.ഇ ഭരണവാധികാരിയുടെ അധിതിഥിയായി എത്തിയത്. ദിലീപിനെ ക്ഷണിച്ചത് സ്വപ്‌നയാണ്. ആ സംഘത്തിനൊപ്പം വന്ന ആരുടെയും ലഗേജ് പരിശോധിച്ചിരുന്നില്ലെന്നും എം.ടി രമേശ് ചൂണ്ടിക്കാട്ടി.

FOLLOW US: pathram online

pathram:
Leave a Comment