ഒളിവില്‍ പോയ സന്ദീപ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം, സ്വപ്നയെ പരിചയമുണ്ടെന്നും അമ്മയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് തിരയുന്ന സന്ദീപിനും ഭാര്യ സൗമ്യയ്ക്കും സ്വപ്നയെ പരിചയമുണ്ടെന്ന് സന്ദീപിന്റെ അമ്മ ഉമ. സ്വപ്ന സുരേഷിനെ അറിയാം, രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ഒളിവില്‍ പോയ സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്നും ബ്രാഞ്ച് അംഗത്വമുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

സന്ദീപിന്റെ ഭാര്യ സൗമ്യയ്ക്കും സ്വപനയെ അറിയാമെന്നും അമ്മ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കൊച്ചിയില്‍ ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെ തിരുവനന്തപുരം നെടുമങ്ങാടുനിന്നാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കള്ളക്കടത്തില്‍ സന്ദീപിനും സൗമ്യക്കും പങ്കുണ്ടെന്നാണ് സൂചന.

സ്വപ്ന സുരേഷ് ഒളിവില്‍ കഴിയുന്നത് സന്ദീപിനൊപ്പമാണെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇവരുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിലാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment