ചെലവായത് 720 കോടി; ഇതുവരെ 800 കോടി പിരിച്ചെടുത്തു; എന്നിട്ടും പാലിയേക്കരയിൽ ടോൾകൊള്ള തുടരുന്നു

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ നിരക്കിൽ പതിനേഴര രൂപ കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്ന് കാട്ടി നിവേദനം. റോഡു നിർമാണത്തിന് ചെലവായ തുക തിരിച്ചു പിടിച്ചാൽ ചട്ടപ്രകാരം ടോൾ കുറയ്ക്കണം.

തൃശൂർ.. അങ്കമാലി.. ഇടപ്പള്ളി ദേശീയപാത നിർമാണ ചെലവ് 720 കോടി രൂപ. ടോൾ മുഖേന പിരിച്ചത് 800 കോടി രൂപ. നിലവിൽ തൃശൂർ … മുതൽ ഇടപ്പള്ളി വരെ 75 രൂപയാണ് ടോൾ. അങ്കമാലി … ഇടപ്പള്ളി ദേശീയപാത നിർമിച്ചത് എൻഎച്ച് വകുപ്പാണ്. പൊതുഖജനാവിലെ പണം. അങ്കമാലി … ഇടപ്പള്ളി ദേശീയപാതയുടെ നടത്തിപ്പും അറ്റകുറ്റപ്പണിയും മാത്രമാണ് ടോൾ കമ്പനിയ്ക്കുള്ളത്.

അങ്ങനെ വരുമ്പോൾ ഇത്രയും ദൂരത്തെ ടോൾ വെറും നാൽപതു ശതമാനമായി ചുരുക്കണമെന്നാണ് ചട്ടം. പതിനേഴര രൂപ ടോൾ കുറയ്ക്കാൻ ചട്ടപ്രകാരം വഴിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ദേശീയപാത പ്രൊജക്ട് ഓഫിസർക്കും നിവേദനം നൽകി. ഡി.സി.സി വൈസ് പ്രസിഡൻ്റും ടോളിനെതിരെ നിരന്തരം നിയമ പോരാട്ടം നടത്തുന്ന അഭിഭാഷകനുമായ ജോസഫ് ടാജറ്റാണ് നിവേദനം നൽകിയത്. തീരുമാനം വന്നില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു.

ടോൾ തുടങ്ങിയ കാലത്ത് ദിവസേന പതിനായിരം വാഹനങ്ങളായിരുന്നു. 15 ലക്ഷം രൂപ പ്രതിദിന വരുമാനം. ഇപ്പോഴാണെങ്കിൽ വാഹനങ്ങൾ മുപ്പതിനായിരം. പ്രതിദിന വരുമാനം 36 ലക്ഷം രൂപ. ഈ കണക്കെല്ലാം വിവരാവകാശ രേഖ പ്രകാരം കിറുകൃത്യമാണ്.

Follow us: pathram online

pathram desk 2:
Leave a Comment