കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,296 പുതിയ കോവിഡ് കേസുകള്‍, മരണ സംഖ്യ 15,301 ആയി

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ ഇളവുകള്‍ തുടരുന്നതിനിടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 407 പേര്‍ മരിച്ചു. 1,89,463 ആക്ടീവ് കേസുകള്‍ അടക്കം 4,90,401 പേര്‍ക്കാണു കോവിഡ് ബാധിച്ചിരിക്കുന്നത്. 2,85,637 പേര്‍ രോഗവിമുക്തരായി. 15,301 പേരാണ് ഇന്ത്യയില്‍ ഇതുവരെ മരിച്ചത്.

ജൂണ്‍ 25 വരെ 77,76,228 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 2,15,446 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ പറഞ്ഞു. അതേസമയം, കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആദ്യ സ്ഥാനത്താണിപ്പോള്‍ ഡല്‍ഹി. ബുധനാഴ്ച 3788 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ ആകെ രോഗികളുടെ എണ്ണം 70,390 ആയി. മുംബൈയെക്കാള്‍ 862 പേര്‍ കൂടുതല്‍. പക്ഷേ, മരണത്തില്‍ മുംബൈ തന്നെയാണ് ഒന്നാമത് 3964 പേര്‍. ഡല്‍ഹിയില്‍ മരിച്ചതു 2365 പേര്‍.

pathram:
Leave a Comment