കോണ്‍ഗ്രസ് തലപ്പത്ത്… വീണ്ടും രാഹുല്‍ ഗാന്ധി

ഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പധവി ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് എ കെ ആന്റണി ഇക്കാര്യം ഉന്നയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എ കെ ആന്റണിയെ പിന്തുണച്ചു.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ താത്കാലിക അധ്യക്ഷയുടെ നേതൃത്വത്തിലാണ് മുന്നോട്ടുപോകുന്നത്. കോണ്‍ഗ്രസിന് ഉചിതമായ നേതൃപാടവമില്ലാത്തത് പലഘട്ടങ്ങളിലും തിരിച്ചടിയാകുന്നുണ്ടെന്ന് എ കെ ആന്റണി ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധി എത്രയും വേഗം അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം. കേരളം, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാഹുല്‍ പാര്‍ട്ടിയെ നയിക്കണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു.

എ കെ ആന്റണി പ്രവര്‍ത്തക സമിതിയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ഒന്നും പ്രതികരിക്കാതെ കേട്ടിരിക്കുക മാത്രമാണ് ചെയ്തത്. ഒരു പക്ഷേ ജനുവരിയോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരികെ എത്തുമെന്നാണ് സൂചന

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular