ചൈനയുടേതാണ് സ്ഥലമെങ്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ചു കയറിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനയുടേതാണ് സ്ഥലമെങ്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സംഘര്‍ഷം നടന്നത് എവിടെയെന്നും പ്രധാനമന്ത്രി പറയണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ചു കയറിയിട്ടില്ലെന്ന് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യയുടെ ഒറ്റ സൈനിക പോസ്റ്റുപോലും അധീനതയിലാക്കാന്‍ ചൈനയ്ക്ക് സാധിച്ചിട്ടില്ലെന്നും ഓരോ ഇഞ്ച് ഭൂമിയും സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഇന്റലിജന്‍സ് വീഴ്ച്ചയുണ്ടായെന്ന ആരോപണം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തള്ളിക്കളഞ്ഞു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular