നടന്‍ ശ്രീനിവാസനെതിരേ വനിതാ കമ്മീഷന്‍ കേസെടുത്തു

നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. അംഗനവാടി ടീച്ചര്‍മാരെ അപമാനിച്ച് നടത്തിയ പരാമര്‍ശത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. ശ്രീനിവാസന്റെ പരാമര്‍ശം അപക്വവും അപലപനീയവുമാണെന്നും പരാമര്‍ശം പിന്‍വലിക്കണമെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു.

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ അംഗവനാടി അധ്യാപകര്‍ യോഗ്യതയില്ലാത്തവരാണെന്നുമായിരുന്നു നടന്‍ ശ്രീനിവാസന്റെ പ്രതികരണം. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്. അംഗന്‍വാടി ടീച്ചര്‍മാരാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. അംഗന്‍വാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് പറഞ്ഞ് ശ്രീനിവാസന്‍ അപമാനിച്ചെന്നാണ് പരാതി.

‘ജപ്പാനിലൊക്കെ ചെറിയ കുട്ടികള്‍ക്ക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. ഇവിടെ അങ്ങനെയാണോ? അംഗന്‍വാടി എന്നൊക്കെ പറഞ്ഞിട്ട്.. ഒരു വിദ്യാഭ്യാസവുമില്ലാത്ത, വേറെ ജോലിയൊന്നുമില്ലാത്ത സ്ത്രീകളാണ്. അവരുടെ നിലവാരത്തിലേക്കേ കുട്ടികള്‍ക്ക് വളരാനാവൂ’ എന്നായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം…

FOLLOW US: pathram online

pathram:
Related Post
Leave a Comment