സംയുക്താവര്‍മ്മ വീണ്ടും ക്യാമറയ്ക്കുമുന്നില്‍; വൈറല്‍ വീഡിയോ കാണാം…

യോഗയുമായി സംയുക്താവര്‍മ്മ ക്യാമറയ്ക്കുമുന്നില്‍ വിഡിയോ വൈറല്‍. വിവാഹ ശേഷം സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും, സംയുക്താവര്‍മ്മ ഇപ്പോഴും മലയാളിയുടെ ഇഷ്ടനടിയാണ്. ഇപ്പോള്‍ താരത്തിന്റെ ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വനിത മാസികയ്ക്കായി നടി ചെയ്ത യോഗ ഫോട്ടോഷൂട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലായത്.

വിവിധ രീതികളില്‍ സംയുക്ത യോഗാഭ്യാസം നടത്തുന്നത് വിഡിയോയില്‍ കാണാം. രണ്ടു കോസ്റ്റ്യൂമുകളിലാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. താരം യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളൊക്കെ നേരത്തേ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈസൂരിലെ അഷ്ടാംഗ യോഗശാലയില്‍ വെച്ച് യോഗ അഭ്യസിച്ചിരുന്നെന്നും ആ സമയത്തെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്നും സംയുക്ത അന്ന് പറഞ്ഞിരുന്നു.

മനസിനും ശരീരത്തിനു വേണ്ടിയും യോഗ അഭ്യസിക്കുന്നത് നല്ലതാണെന്നും ആസനങ്ങള്‍ ചെയ്യുമ്പോളുള്ള പൂര്‍ണതയില്ലായ്മയൊന്നും കാര്യമാക്കേണ്ടതില്ലെന്നും എല്ലാം സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് കഴിഞ്ഞ വനിതാ ദിനത്തില്‍ യോഗാചിത്രം പങ്കുവെച്ചുകൊണ്ട് സംയുക്ത പറഞ്ഞത്.

follow us: pathram online latest news

pathram:
Leave a Comment