നടി രമ്യാകൃഷ്ണന്റെ കാറില്‍ നിന്നു മദ്യ കുപ്പികള്‍ പിടികൂടി

ചെന്നൈ : നടി രമ്യാകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നു മദ്യ കുപ്പികള്‍ പിടികൂടി. മഹാബലിപുരത്തു നിന്നു ചെന്നൈയിലേക്കുള്ള യാത്രയില്‍ ഇസിആര്‍ റോഡിലെ മുട്ടുകാട് വച്ചാണു പൊലീസ് കാര്‍ പരിശോധിച്ചത്. രമ്യയും സഹോദരിയും ഡ്രൈവറുമാണു കാറിലുണ്ടായിരുന്നത്. 8 മദ്യ കുപ്പികളും 2 ക്രെയ്റ്റ് ബീര്‍ ബോട്ടിലുമാണു പിടിച്ചതെന്നു പൊലീസ് പറഞ്ഞു.

ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു പന്നീട് ജാമ്യത്തില്‍ വിട്ടു. കോവിഡ് ലോക്ഡൗണ്‍ നിലവിലുള്ളതിനാല്‍ ചെന്നൈയില്‍ മദ്യ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. മറ്റു ജില്ലകളില്‍ മദ്യക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.

follow us: pathram online latest news

pathram:
Related Post
Leave a Comment