ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ച യോഗ വിഡിയോയില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ട് ടിവി അവതാരകന്‍

ന്യൂയോര്‍ക്ക്: ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ച യോഗ വിഡിയോയില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ട് ടിവി അവതാരകന്‍. രാജ്യാന്തര മാധ്യമമായ സിഎന്‍എന്നിന്റെ അവതാരകനായ ക്രിസ് കുമോയാണ് അബദ്ധത്തില്‍ ഒരു വിഡിയോയില്‍ ‘തുണിയില്ലാതെ’ പ്രത്യക്ഷപ്പെട്ടത്. കുമോയുടെ ഭാര്യ ക്രിസ്റ്റിന ഗ്രിവന്‍ കുമോ ഇന്‍സ്റ്റഗ്രാമില്‍ യോഗയുടെ റെക്കോര്‍ഡ് ചെയ്ത ഒരു വിഡിയോ പങ്കുവയ്ക്കുകയായിരുന്നു.

വിഡിയോയുടെ ഒരു ഭാഗത്ത് നഗ്‌നനായ ഒരു പുരുഷന്‍ ദൃശ്യങ്ങളിലുണ്ട്. വിഡിയോ കണ്ട നിരവധി പേര്‍ ഇത് ക്രിസ് കുമോയാണെന്ന വാദവുമായി രംഗത്തെത്തി. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോയുടെ സഹോദരനാണ് ക്രിസ്. കൊറോണ ഭീഷണിയുള്ളതിനാല്‍ ഹാംപ്റ്റണിലെ വീട്ടിലിരുന്നാണ് ക്രിസ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. വിഡിയോ ദൃശ്യങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്‌തെങ്കിലും ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

വിഷയത്തില്‍ പ്രതികരിക്കാന്‍ സിഎന്‍എന്നും തയാറായിട്ടില്ല. മാര്‍ച്ച് 31ന് കോവിഡ് രോഗം സ്ഥിരീകരിച്ചതായി ക്രിസ് കുമോ നേരത്തേ അറിയിച്ചിരുന്നു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന്റെ പേരില്‍ അവതാരകനെതിരെ വിമര്‍ശനവും ഉയര്‍ന്നു
Follo us: pathram online latest news

pathram:
Related Post
Leave a Comment