തമിഴ് നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1927 കേസുകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു. പ്രതിദിന കണക്കുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. ഇന്ന് മാത്രം 1,927 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് 1,008 പേര്‍ രോഗമുക്തി നേടി.ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. 1,392 പേര്‍ക്കാണ് ചെന്നൈയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ചെങ്കല്‍പ്പേട്ട് 182, തിരുവള്ളൂര്‍ 105, കാഞ്ചീപുരം 33 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്‍.

തമിഴ്‌നാട്ടില്‍ ഇതുവരെ 36,841 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 17,182 പേര്‍ നിലവില്‍ ചികിത്സയിലാണ്. 19,333 മപര്‍ രോഗമുക്തി നേടി. ഇതുവരെ 326 മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കപ്പെട്ടത്.

കോവിഡ് മൃതദേഹങ്ങളില്‍ നിന്ന് പകരുമോ?

Follow us: pathram online

pathram:
Related Post
Leave a Comment