ലോക്ക്ഡൗണ്‍ തീരുന്നതോടെ ചിമ്പുവിന്റെ വിവാഹം

ലണ്ടന്‍ സ്വദേശിയായ യുവതിയുമായി ലോക്ക്ഡൗണ്‍ തീരുന്നതോടെ ചിമ്പുവിന്റെ വിവാഹം ഉണ്ടാവുമെന്ന് വാര്‍ത്തകള്‍. സിനിമയിലും ജീവിതത്തിലും നിരവധി പ്രണയ കഥകളിലെ നായകനാണ് ചിമ്പു. പ്രണയങ്ങളും പ്രണയ പരാജയങ്ങളും വാര്‍ത്തയായിട്ടുള്ള താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ ഗോസിപ് കോളങ്ങളിലെ ചര്‍ച്ചാ വിഷയം.

എന്നാല്‍ ഇതിനോട് പ്രതികരിച്ച് രം ഗത്തെത്തിയിരിക്കുകയാണ് ചിമ്പുവിന്റെ മാതാപിതാക്കളായ ടി.രാജേന്ദറും ഭാര്യ ഉഷ രാജേന്ദറും. തങ്ങള്‍ ചിമ്പുവിന് അനുയോജ്യയായ പെണ്‍കുട്ടിക്കായുള്ള അന്വേഷണത്തിലാണെന്നും എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഇവര്‍ പ്രതികരിച്ചു.

‘ചിമ്പുവിന് ജാതകമനുസരിച്ച് പൊരുത്തമുള്ള അനുയോജ്യയായ വധുവിനായുള്ള അന്വേഷണത്തിലാണ് ഞങ്ങള്‍. ആ പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ അറിയിക്കുന്നതായിരിക്കും. അതുവരെ ഞങ്ങളുടെ മകന്റെ വിവാഹത്തെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്’. രാജേന്ദര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

2019ല്‍ പുറത്തിറങ്ങിയ ‘വന്താ രാജാവാതാന്‍ വരുവേന്‍’ എന്ന ചിത്രത്തിലാണ് ചിമ്പു അവസാനം വേഷമിട്ടത്. ലോക്ക്ഡൗണിനിടയില്‍ ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ കാര്‍ത്തിക് ഡയല്‍ സെയ്താല്‍ എന്‍ എന്ന ഹ്രസ്വ വീഡിയോയില്‍ ചിമ്പു വേഷമിട്ടിരുന്നു. 2010ല്‍ പുറത്തിറങ്ങിയ വിണ്ണൈതാണ്ടി വരുവായാ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയെന്നോണം ഒരുക്കിയ ഈ വീഡിയോയില്‍ തൃഷയും ചിമ്പുവും മാത്രമാണ് വേഷമിട്ടത്. ഇത് മികച്ച പ്രേക്ഷക പ്രതികരണവും നേടിയിരുന്നു.

Follow us: pathram online

pathram:
Related Post
Leave a Comment