രാജ്യവ്യാപക ലോക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയം

ന്യൂഡല്‍ഹി: കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായുള്ള രാജ്യവ്യാപക ലോക്ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകമഹായുദ്ധ സമയത്ത് പോലും ഇപ്പോഴത്തേതിനു സമാനമായ ലോക്ഡൗണിലൂടെ ലോകം കടന്നുപോയില്ലെന്നും, ഇന്ത്യയില്‍ പരാജയപ്പെട്ട ലോക്ഡൗണ്‍ ആണെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെക്കുറിച്ചും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

‘ഇത് വിചിത്രമാണ്. ലോകം ഈ വിധത്തില്‍ പൂട്ടിയിരിക്കുമെന്ന് ആരെങ്കിലും സങ്കല്‍പ്പിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല. ലോകമഹായുദ്ധ സമയത്ത് പോലും ലോകം പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. അപ്പോഴും കാര്യങ്ങള്‍ തുറന്നിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ഇത് അസാധാരണവും വിനാശകരവുമായ പ്രതിഭാസമാണ്. ലോക്ഡൗണ്‍ മോശമായി ബാധിച്ചത് ദരിദ്രരെയും അതിഥി തൊഴിലാളികളെയുമാണ്. അവര്‍ക്ക് പോകാന്‍ ഒരിടമില്ലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഒരു സഹായിയായി പ്രവര്‍ത്തിക്കണം. കോവിഡ് പോരാട്ടം മുഖ്യമന്ത്രിമാര്‍ക്ക് കൈമാറേണ്ടതായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പിന്മാറി എന്നതാണ് ഇന്ത്യയില്‍ സംഭവിച്ചത്. എന്നാല്‍ ഏറെ വൈകിയിരിക്കുന്നു. ഇന്ത്യയില്‍ പരാജയപ്പെട്ട ലോക്ഡൗണ്‍ ആണ്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ലോക്ഡൗണ്‍ ലഘൂകരിക്കുന്ന ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍, നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി, ഹാര്‍വാര്‍ഡ് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍ ആശിഷ് ഝാ, സ്വീഡിഷ് എപ്പിഡെമിയോളജിസ്റ്റ് ജോഹാന്‍ ഗീസെക്കെ എന്നിവരുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു,

Follow us- pathram online latest news

pathram:
Leave a Comment