വീട്ടമ്മയുടെ കൊലപാതകം: പ്രതി രക്ഷപ്പെട്ട കാര്‍ ആലപ്പുഴയില്‍

ആലപ്പുഴ: താഴത്തങ്ങാടി കൊലക്കേസുമായി ബന്ധപ്പെട്ട കാര്‍ ആലപ്പുഴ നഗരത്തില്‍ കണ്ടെത്തി. പൊലീസും വിരലടയാള വിദഗ്ധരും പരിശോധിക്കുന്നു. കൃത്യത്തിനു ശേഷം പ്രതി മുഹമ്മദ് ബിലാല്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറാണ് കണ്ടെത്തിയത്. ബിലാലിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നുണ്ട്. ബുധനാഴ്ച രാത്രി പൊലീസ് കൊച്ചിയില്‍ നിന്നു കസ്റ്റഡിയില്‍ എടുത്ത ബിലാലിന്റെ അറസ്റ്റ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് രേഖപ്പെടുത്തിയത്. നേരത്തെ ചില കേസുകളില്‍ ഇയാള്‍ പ്രതിയെന്ന് പൊലീസ് പറഞ്ഞു.

താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മന്‍സില്‍ വീട്ടില്‍ മുഹമ്മദ് സാലിക്കിന്റെ ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് എം.എ.അബ്ദുല്‍ സാലി മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. പ്രതിയുമായി പൊലീസ് എറണാകുളത്തു തെളിവെടുപ്പ് നടത്തിയിരുന്നു. എറണാകുളത്തെ വീട്ടില്‍നിന്നു സ്വര്‍ണം കണ്ടെടുത്തു. മോഷ്ടിച്ച കാര്‍ കണ്ടെത്താന്‍ ശ്രമം. സിസിടിവി നിന്നാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. പൊലീസ് പ്രദേശികമായി തിരച്ചില്‍ ശക്തമാക്കി. അങ്ങനെയാണ് എറണാകുളത്തു നിന്നു പ്രതിയെ പിടികൂടിയത്.

വീട്ടിലെ ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. വീട്ടമ്മയുടെ സ്വര്‍ണം കവര്‍ന്നു. വീട്ടില്‍നിന്ന് പണവും മോഷ്ടിച്ചു. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ടു. പണ്ടു പലപ്പോഴും ഇയാള്‍ക്ക് അഭയം നല്‍കിയിരുന്നത് ഈ വീട്ടുകാരാണ്. പരിചയക്കാരനായതിനാല്‍ വീട്ടുകാര്‍ക്കു സംശയം തോന്നിയില്ല. വീട്ടമ്മ വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയപ്പോള്‍ ഭര്‍ത്താവിനെ മര്‍ദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയപ്പോള്‍ ഷീബയെയും മര്‍ദിക്കുകയായിരുന്നു.

Follow us- pathram online latest news

pathram:
Leave a Comment